IPL ഇനി ഫ്രീയായി കാണാം.. 90 ദിവസത്തെ സൗജന്യ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ ഹോട്ട്സ്റ്റാര്‍…..



ഐപിഎല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ സൗജന്യ ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് ജിയോ.90 ദിവസത്തേക്കാണ് സബ്‌സ്‌ക്രിപ്ഷന്‍.ഐപിഎൽ സൗജന്യമായി കാണാൻ അ‌വസരം ഒരുക്കിക്കൊണ്ട് 299 രൂപയ്ക്ക് മുകളിൽ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. കൂടുതൽ വരിക്കാരെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.


ഈ വർഷം ഫെബ്രുവരിയിലാണ് ജിയോയുടെ ജിയോ സിനിമയും ഡിസ്‌നി‌ പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചത്. തുടർന്ന് ജിയോ ഹോട്ട്സ്റ്റാർ എന്ന പേരിൽ ഈ പ്ലാറ്റ്ഫോം പ്രവർത്തനം തുടർന്നിരുന്നു. നിരവധി കണ്ടന്റുകൾ കാണാൺ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹായിക്കുമെങ്കിലും അ‌തിൽ ഏറ്റവും ശ്രദ്ധേയം ക്രിക്കറ്റ് മത്സരങ്ങൾ കാണാം എന്നതാണ്.

ജിയോഹോട്ട്സ്റ്റാറിൽ എങ്ങനെ ഐപിഎൽ സൗജന്യമായി കാണാം?
ഓഫറിനുള്ള വ്യവസ്ഥകൾ:
മാർച്ച് 17 നും മാർച്ച് 31 നും ഇടയിൽ ജിയോ സിം റീചാർജ് ചെയ്യുകയോ വാങ്ങുകയോ ചെയ്യുക.
നിലവിലുള്ള ജിയോ ഉപഭോക്താക്കൾ: പ്രതിദിനം കുറഞ്ഞത് 1.5 ജിബി ഡാറ്റ നൽകുന്ന 299 രൂപയോ അതിലും ഉയർന്ന പ്ലാനോ റീചാർജ് ചെയ്യേണ്ടതുണ്ട്
പുതിയ ജിയോ ഉപഭോക്താക്കൾ: 299 രൂപയോ അതിലധികമോ പ്ലാനിൽ പുതിയ ജിയോ സിം എടുത്ത് സജീവമാക്കൂ.
ആഡ്-ഓൺ ഡാറ്റ പ്ലാൻ: മാർച്ച് 17 ന് മുമ്പ് റീചാർജ് ചെയ്ത ഉപഭോക്താക്കൾക്ക് 100 രൂപയുടെ ആഡ്-ഓൺ പായ്ക്ക് വാങ്ങി ഓഫർ ലഭിക്കും.


Previous Post Next Post