ഷര്‍ട്ട് ധരിക്കാതെ മാത്രം പുരുഷന്‍മാര്‍ ക്ഷേത്രത്തില്‍ കയറണം എന്ന നിബന്ധന എടുത്തു കളയാന്‍ എറണാകുളം കുമ്പളത്തെ ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രം അടുത്തിടെ തീരുമാനിച്ചിരുന്നു . നൂറാണ്ടിന്‍റെ പഴക്കമുളള കുമ്പളത്തെ ലക്ഷ്മി നാരായണ ക്ഷേത്രം. ശ്രീനാരായണഗുരു നാമകരണം ചെയ്ത ശ്രീജ്ഞാന പ്രഭാകര യോഗത്തിനു കീഴിലുളളതാണ് . ഈഴവ സമുദായാംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി വാര്‍ഷിക പൊതുയോഗത്തിലെ ധാരണ പ്രകാരമാണ് ഉടുപ്പിട്ട് ആണുങ്ങളെ അമ്പലത്തില്‍ കയറ്റാന്‍ തീരുമാനിച്ചത്.