പാകിസ്താന് പിഎൽ-15 മിസൈൽ നൽകി ചൈന...




പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് നയതന്ത്രയുദ്ധം ശക്തമാകവേ പാകിസ്താന് മിസൈൽ നൽകി ചൈന. അത്യന്താധുനിക ദീർഘദൂര എയർ ടു എയർ മിസൈലായ പിഎൽ-15 ആണ് കൈമാറിയത്. ആയുധ ഇടപാടിന്റെ ഭാഗമായി ചൈന രാജ്യങ്ങൾക്ക് നൽകാറുള്ള പിഎൽ-15 ഇ മോഡലല്ല ഈ മിസൈലെന്ന് റിപ്പോർട്ടുചെയ്തു. അത് ചൈനീസ് സൈന്യമായ പിഎൽഎ ഉപയോഗിക്കുന്നതാണെന്നും പറഞ്ഞു.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ ഞായറാഴ്ച ചൈന പിന്തുണച്ചിരുന്നു. പാകിസ്താന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചത്. റഷ്യയോ ചൈനയോ ഉൾപ്പെട്ട അന്വേഷണം സ്വീകാര്യമാണെന്ന് പാകിസ്താൻ പ്രതികരിച്ചിരുന്നു.
Previous Post Next Post