ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മെയ് 21 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്ന അഞ്ചാമത് 20 – 20 നാടൻ പന്ത് കളി മത്സരത്തിന്റെ പോസ്റ്റർ പുതുപ്പള്ളി MLA ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു.







മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മെയ് 21 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്ന അഞ്ചാമത് 20 – 20 നാടൻ പന്ത് കളി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ബഹുമാനപ്പെട്ട പുതുപ്പള്ളി MLA ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു.




ഓൾഡ് സെഗയ റെസ്റ്റോറന്റെ ഹാളിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിജു കൂരോപ്പട അധ്യക്ഷത വഹിച്ചു. ഒ. ഐ. സി. സി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒ. ഐ. സി. സി. ദേശീയ വൈസ് പ്രസിഡന്റ് ബോബി പാറയിൽ, ഒ. ഐ. സി. സി. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി മനു മാത്യു, ബി. കെ. എൻ. ബി. എഫ്. ജോയിന്റ് സെക്രട്ടറി സന്തോഷ്‌ പുതുപ്പള്ളി, ട്രഷറർ ബോബി പാറമ്പുഴ, സൈജു ചാക്കോ തോമസ്, റോബി കാലായിൽ, സുബിൻ മാത്യൂസ്, സാജോ, ബുലു, ബിനു യു. ബി, സന്തോഷ്‌ കെ. മാത്യു, ജോൺസൺ, ജോയൽ, റോബിൻ എബ്രഹാം എന്നിവർ പങ്കെടുത്തു
Previous Post Next Post