നക്ഷത്രഫലം 2O25 ഏപ്രിൽ 20 മുതൽ 26 വരെ


 സജീവ് ശാസ്‌താരം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് 
ഫോൺ   96563 77700




🛑അശ്വതി : കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ക്ഷേത്രദർശനം , പുണ്യസ്ഥല സന്ദര്ശനം ഇവ നടത്തും. കുടുംബത്തിൽ  ശാന്തതയുണ്ടാകും.

🛑ഭരണി : രോഗദുരിതങ്ങളിൽനിന്ന്  മോചനം. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. ഭക്ഷണത്തിൽ  താല്പര്യമേറും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ ധനാഗമം.

🛑കാർത്തിക : വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ  ശ്രദ്ധ കുറയും. ബന്ധുക്കള്വഴി കാര്യസാധ്യം. പ്രണയബന്ധങ്ങള്ക്ക് അംഗീകാരം. സ്വന്തം ബിസിനസില് അവിചാരിത നേട്ടം. മുമ്പ്  കടം നല്കിയിരുന്നു പണം തിരികെ കിട്ടും. ഗൃഹനിർമ്മാണത്തിൽ  പുരോഗതി. 

🛑രോഹിണി : പലതരത്തിലുള്ള സാമ്പത്തിക  വിഷമതകൾ  അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ  പരാജയപ്പെടും. സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. സാഹിത്യരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും

🛑മകയിരം : വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക്  കാര്യ  തീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും.

🛑തിരുവാതിര:  കലാരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ  എത്താൻ  സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്ത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ  ഒഴിവാകും.
🛑പുണർതം : കടം നല്കിയ പണം തിരികെ ലഭിക്കും. ബന്ധു സമാഗമം ഉണ്ടാകും. സര്ക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും. വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം.

🛑പൂയം : വിദ്യാർഥികൾക്കു  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കര്മ്മരംഗം പുഷ്ടിപ്പെടും. മംഗളകര്മ്മങ്ങളിൽ  പങ്കെടുക്കും. ഇരുചക്രവാഹനം   വാങ്ങിക്കും.

🛑ആയില്യം : ഊഹക്കച്ചവടത്തില് വിജയം. വിദ്യാര്ത്ഥികള്ക്ക് ഉപരിപഠനത്തിന് സാധ്യത. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയില്നിന്ന് ധനലാഭം. കുടുംബത്തില് സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തില്നിന്നും മാറി നില്ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും.

🛑മകം : ഗൃഹനിര്മ്മാണം പുരോഗമിക്കും. വിദേശത്തുപോകാൻ  ശ്രമിക്കുന്നവർക്ക്  അതു സാധിക്കും. സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. പ്രവര്ത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തര ഫലമോർത്ത്  മനോവിഷമം

🛑പൂരം : ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം. സ്ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. 
🛑ഉത്രം : ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും. ആത്മീയ കാര്യങ്ങളില് ശ്രദ്ധ വര്ധിക്കും. പൈതൃകമായ സ്വത്ത് ലഭിക്കുവാൻ യോഗം . യാത്രകള്ക്കിടയില് പരുക്കുപറ്റുവാന് സാധ്യതയുണ്ട്. അസ്ഥാനത്ത് സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സന്പാദിക്കും. 

🛑അത്തം  : ആരോഗ്യ വിഷമതകൾ നേരിടും . ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികള് വേണ്ടിവരും. പുതിയ പദ്ധതികളില് പണം മുടക്കും.മാനസികമായി അധിക സമ്മർദ്ദം .മേലധികാരികൾ ,  സർക്കാർ എന്നിവടങ്ങളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. കുടുംബ സമേത  യാത്രകൾ നടത്തും. 

🛑ചിത്തിര : ദാമ്പത്യ ജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. വാഹനയാത്രകളില് ശ്രദ്ധ പുലര്ത്തുക. ഭവനനിര്മാണം പൂര്ത്തീകരിക്കുവാന് സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള് പിടിപെടാനിടയുണ്ട്. വൈദ്യ സന്ദർശനം , ഔഷധ സേവ  ഇവ വേണ്ടി വരും. 

🛑ചോതി  :  രോഗദുരിതങ്ങള് അനുഭവിക്കാനിടയുള്ള വാരമാണ്. ആരോഗ്യകാര്യത്തില് ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില് പ്രശ്നങ്ങള് ഉടലെടുക്കാം. സ്ത്രീജനങ്ങള് മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. സുഹൃത്തുക്കളുടെ ആഘോഷങ്ങളിൽ  സംബന്ധിക്കും. 

🛑വിശാഖം  : വ്യവഹാരങ്ങളില് തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവര്ത്തികള് വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന് സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ നേട്ടങ്ങള് കൈവരിക്കും. മത്സരപ്പരീക്ഷകളില്  മികച്ച വിജയം നേടും. 
🛑അനിഴം :  തൊഴിൽപരമായ നേട്ടം. സാമ്പത്തിക വിജയം  കൈവരിക്കും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും, പൊതുപ്രവർത്തകർക്ക് പ്രശസ്തി വർദ്ധിക്കും , ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും , ബിസിനസ്സിൽ പണം മുടക്കേണ്ടി വരും,സുഹൃത്തുക്കളുമായി ഒത്തുചേരൽ  ,  പ്രവർത്തന വിജയം കൈവരിക്കും .

🛑തൃക്കേട്ട : പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില് നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും. ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. ബിസിനസ്സിൽ മികവ് പുലർത്തും , സാമ്പത്തികമായി  അനുകൂലം ,സുഹൃത്തുക്കളിൽ നിന്നുളള പരാതികൾ കേൾക്കും ,  യാത്രകൾ വേണ്ടിവരും.  

🛑മൂലം  :  സന്താനഗുണം അനുഭവിക്കും  , വാഹനത്തിന്  അറ്റകുറ്റ പണികൾ വേണ്ടിവരും , ഭൂമി യിൽ നിന്ന് ധനലാഭം  , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. വിവാഹാലോചനകളിൽ  ഉത്തമ ബന്ധം ലഭിക്കും , ധനപരമായി വാരം  നന്നല്ല , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ, 
🛑പൂരാടം : മംഗള കമ്മങ്ങളിൽ സംബന്ധിക്കും , ആരോഗ്യപരമായ വിഷമതകളിൽ ശമനം , മാനസിക  സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം, പരീക്ഷാ വിജയം . തൊഴിൽ പരമായ യാത്രകൾ ,ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം.

🛑ഉത്രാടം : സഹായ വാഗ്ദാനത്തില് നിന്ന് സുഹൃത്തുക്കള് പിൻവാങ്ങും . സ്വകാര്യ സ്ഥാപനങ്ങളിൽ  ജോലി ലഭിക്കും.  വിവാഹാലോചനകളില് തീരുമാനമാകും. ബന്ധു ജനസഹായം ലഭിക്കും , ,ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങൾക്കായി പണച്ചെലവ്. , പൊതു പ്രവർത്തനരംഗത്ത്  വിജയം 
🛑തിരുവോണം:  മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സന്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. തൊഴിൽ പുരോഗതി  , യാത്രകൾ വേണ്ടിവരും  , കണ്ണുകൾക്ക് രോഗസാദ്ധ്യത , സുഹൃത്തുക്കളുമായി സംഗമം . 

🛑അവിട്ടം :  കഫജന്യ രോഗങ്ങള് പിടിപെടാം. സാധിക്കുമെങ്കിൽ ദീര്ഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മാനസിക പിരിമുറുക്കം വര്ധിക്കും. ദാന്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. തൊഴിലിൽ നിന്നുപ്രതീക്ഷിച്ച  ധനലാഭം ഉണ്ടാവില്ല , പൊതുവെ വാരം  തൃപ്തികരമാവില്ല , 

🛑ചതയം : ബന്ധുക്കളുമായി ഭിന്നത നിലനിന്നിരുന്നത് ശമിക്കും  ,ധനപരമായ വിഷമതകൾ തരണം ചെയ്യും ,ഔഷധ സേവ  അവസാനിപ്പിക്കുവാൻ സാധിക്കും  , സഞ്ചാരക്ലേശം അനുഭവിക്കും, തെഴിൽ പരമായി അർഹതപ്പെട്ട അംഗീകാരം  ലഭിക്കും , ഇഷ്ടകാര്യങ്ങൾ സാധിക്കും, യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും. 

🛑പൂരുരുട്ടാതി : മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും , ബന്ധുഗുണം വർദ്ധിക്കും ,കുടുംബ സമേത  യാത്രകൾ . തൊഴിൽ പരമമായ ഉയർച്ച. ഭാഗ്യപുഷ്ടി വർദ്ധിക്കും ,  ഭൂമിയിൽ   നിന്ന് ധനലാഭം ,  അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. മോഷണശ്രമത്തിന്  ഇരയാകുവാൻ സാധ്യതയുണ്ട്. 
🛑ഉത്രട്ടാതി : ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും.  ഉത്തരവാദിത്തം വര്ധിക്കും. . ബന്ധുജനങ്ങളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിദേശത്തുനിന്നും നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. സഹോദരഗുണം വർദ്ധിക്കും , ദാന്പത്യ പരമായ ഭിന്നതകൾ ശമിക്കും  ,   തൊഴിൽ മേഖല ശാന്തമാകും, ആരോഗ്യപരമായ വിഷമതകൾ. സന്താനഗുണ മനുഭവിക്കും.  
🛑രേവതി:  കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തി, കൂടുതലായി  യാത്രകള് വേണ്ടിവരും. ആഗ്രഹങ്ങൾ സാധിക്കും .  . സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് വിജയം. ദേഹസുഖം വര്ധിക്കും. വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും . ഗൃഹനിര്മാണത്തില് പുരോഗതി.  
സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ  പലപ്പോഴും കഴിയാതെവരും.
Previous Post Next Post