3 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 44 കാരൻ അറസ്റ്റിൽ




ത‍ൃശൂർ: പെരിങ്ങോട്ടുകര സ്വദേശിനിയായ യുവതിയുടെ വീഡിയോ സമൂഹ മാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.
പൂങ്കുന്നം സ്വദേശി ഷബീർ ഷംസുദ്ദീനെയാണ് (44) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്നു ലക്ഷം രൂപ തരാത്ത പക്ഷം യുവതിയുടെ വീഡിയോ സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്റ്റർ എം.ജെ. ജിജോ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post