30 അടി താഴ്ചയിലേക്ക് ട്രാവലർ മറിഞ്ഞു; 17 പേർക്ക് പരിക്ക്

 

ഇടുക്കി: മാങ്കുളം ആനക്കുളത്ത് വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലർ 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. പാലക്കാട് നിന്നുള്ള ടെമ്പോ ട്രാവലറാണ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 17 ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം.

തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം. ആനക്കുളം പേമരം വളവിൽ വെച്ചാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

3 കുട്ടികൾ ഉൾപ്പെടെ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.


Previous Post Next Post