അയർക്കുന്നത്ത് വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; 30 ഗ്രാം കഞ്ചാവുമായി മണർകാട് തിരുവഞ്ചൂർ സ്വദേശികളായ യുവാക്കളെ അയർക്കുന്നം പൊലീസ് പിടികൂടി


കോട്ടയം: അയർക്കുന്നത്ത് വിദ്യാർത്ഥികളെയും യുവാക്കകളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. മണർകാട് തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജിബുമോൻ പി.പീറ്റർ (മിഥുൻ -25), തിരുവഞ്ചൂർ നരിമറ്റം സരസ്വതി നിവാസിൽ അശ്വിൻ. എ (25) എന്നിവരെ അയർക്കുന്നം പോലീസ് പിടികൂടിയത്.

പ്രതികളെ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്.

കൊങ്ങാണ്ടൂർ മുടപ്പല ഭാഗത്ത് വച്ചാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. ഇൻസെപെക്ട‌ർ എസ്.എച്ച്.ഒ അനൂപ് ജോസ്, എസ്.ഐ സജു ടി.ലൂക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിജോ തോമസ്, അരുൺകുമാർ അനീഷ് എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post