മുന്‍ കാമുകിയോട് യുവാവ് പ്രതികാരം വീട്ടിയത് വിചിത്രമായ രീതിയില്‍. ബന്ധം പിരിഞ്ഞതിന് ശേഷം കാമുകിക്ക് പണികൊടുക്കാന്‍ യുവാവ് അയച്ചത് 300 ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍. ബാങ്ക് ജീവനക്കാരിയായിരുന്ന 24 കാരിക്കാണ് എട്ടിന്‍റെ പണി കിട്ടിയത്. അജ്ഞാത നമ്പറുകളില്‍ നിന്നായി നാലുമാസത്തില്‍ 300 ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകളാണ് യുവതിയുടെ മേല്‍വിലാസത്തിലേക്ക് യുവാവ് അയച്ചത്. പശ്ചിമ ബംഗാളിലാണ് സംഭവം.
യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മുന്‍ കാമുകനായ സുമന്‍ എന്ന 25-കാരനെ പൊലീസ് അറസ്റ്റ് ചെയ്തതത്. യുവതിയുടെ കൂടെ ജോലിചെയ്യുന്നവരായിരിക്കും ഇത്തരത്തില്‍ ഒരു പണി കൊടുക്കുന്നത് എന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ യുവതിയുടെ മുന്‍ കാമുകനായ സുമനാണ് യുവതിയുടെ വിലാസത്തിലേക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
സുമനും യുവതിയും പ്രണയത്തിലായിരുന്നു. ഇരുവരും പിരിഞ്ഞിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. യുവതിക്ക് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഇഷ്ടമായിരുന്നു. പലപ്പോഴും സുമനോട് സമ്മാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാങ്ങി നല്‍കാന്‍ സുമന് സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. ഈ കാരണത്തിലാണ് യുവതി ബന്ധം വേര്‍പ്പെടുത്തിയത് എന്നാണ് സുമന്‍ കരുതിയിരുന്നത്. ഇതിനുള്ള പ്രതികാര നടപടിയായാണ് യുവതിയുടെ വിലാസത്തിലേക്ക് ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ അയച്ചത്. വസ്ത്രങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് സുമന്‍ അയച്ചിരുന്നത്.
പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്ന് സുമന് ജാമ്യം ലഭിച്ചു