വിരുന്ന് സിനിമയുടെ ഡിസ്ട്രിബ്യൂട്ടറെന്ന വ്യാജേന 30 ലക്ഷം രൂപ തട്ടി.. യുവാവിനെതിരെ കേസെടുത്തു…



മലയാള സിനിമയിൽ ആൾമാറാട്ടം നടത്തി 30 ലക്ഷം രൂപ തട്ടിയെടുത്തു. കൊല്ലം അഞ്ചൽ സ്വദേശി ഷമീമാണ് തട്ടിപ്പ് നടത്തിയത്.കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ‘വിരുന്ന്’ എന്ന സിനിമയുടെ കളക്ഷനിലാണ് തട്ടിപ്പ് നടന്നത്. വിരുന്നിന്റെ ഡിസ്ട്രിബ്യൂട്ടർ എന്ന വ്യാജേന ആൾമാറാട്ടം നടത്തിയാണ് ഷമീം തട്ടിപ്പ് നടത്തിയത്.

നെയ്യാർ ഫിലിംസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീകാന്തിനെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്. 72 ഫിലിംസ് എന്ന ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിന്റെ ഉടമയാണ് ഷമീം. ഇയാൾ മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. കൻ്റോൺമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Previous Post Next Post