അടച്ചിട്ട വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു...

തൃശൂര്‍: പന്നിത്തടം എയ്യാലില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു. എയ്യാല്‍ ചുങ്കം സെന്ററിന് സമീപം താമസിക്കുന്ന ഒറുവില്‍ അംജതിന്റെ വീട്ടിലാണ് മോഷണം നടന്നത്. പാലക്കാട് കഞ്ചിക്കോടുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ അംജത് ജോലി സ്ഥലത്താണ് താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഭാര്യ ഫാദിയ, മാതാവ് നഫീസ എന്നിവര്‍ കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവീടുകളിലേക്ക് പോയതായിരുന്നു.  

തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടപ്പ് മുറിയുടെ ലോക്ക് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച് അലമാര കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.അലമാരയ്ക്കക ത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചിട്ട നിലയിലാണുള്ളത്. 24 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണമാണ് മോഷണം പോയിട്ടുള്ളത്.


Previous Post Next Post