ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; 3 മരണം




റമ്പാൻ: ജമ്മു കശ്മീരിലെ റമ്പാനിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ 3 പേർ മരിച്ചു. മിന്നൽ പ്രളയത്തിൽ വിവിധയിടങ്ങളിലായി കുടുങ്ങിപ്പോയ 100 പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ മുതലുള്ള കനത്ത മഴയിൽ നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. നാശ്രി, ബാനിഹാൽ, ജമ്മു- ശ്രീനഗർ ദേശീയ പാത എന്നിവിടങ്ങളിലെ ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്.

റമ്പാനിലെ ഗ്രാമങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും മിന്നൽ പ്രളയവും മൂലം ജില്ലയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. മേഖലയിൽ മഴ തുടരുകയാണ്.


സംസ്ഥാനത്തെ അവസ്ഥ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഒമർ അബ്ദുല്ല യോഗം വിളിച്ചിട്ടുണ്ട്.
Previous Post Next Post