ടെക്റാൻ: തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ 4 മരണം, 500 ലധികം പേർക്ക് പരുക്ക്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ഒരു കിലോമീറ്ററോളം ചുറ്റളവിൽ കെട്ടിടങ്ങൾ തകർന്നതായാണ് വിവരം.