പാമ്പാടി : പാമ്പാടി നെടുംകുഴിയിൽ നിന്നും കാണാതായ യുവാവിനെ പാമ്പാടി പോലീസ് കണ്ടെത്തി കൊല്ലം സ്വദേശിയും R I T വിദ്യാർത്ഥിയുമായ
20 വയസ്സുള്ള അനന്തുവിനെയാണ് കാണാതായത് പരാതി ലഭിച്ച ഉടൻ പാമ്പാടി SHO റിച്ചാർഡ് വർഗീസീസ് അന്യോഷണത്തിന് ഉത്തരവിട്ടു തുടർന്ന് പാമ്പാടി സ്ക്വാഡ് അന്വേഷണം ആരംഭിച്ചു
രാത്രി 11:30 ഓടെ മധുര ട്രയിന് യുവാവ് സഞ്ചരിച്ചതായി പാമ്പാടി പോലീസ് കണ്ടെത്തി
ട്രയിനിൽ കയറിയ യുവാവ് മധുര ലക്ഷ്യമാക്കിയായി സഞ്ചരിക്കുന്നത് എന്ന് മനസ്സിലാക്കിയ പാമ്പാടി സ്ക്വാഡിലെ ഉദ്യോഗസ്ഥർ മധുരക്ക് പുറപ്പെട്ടു തുടർന്ന് പളനി എത്തിയ യുവാവ് തിരികെ എറണാകുളത്തേയ്ക്ക് തിരിച്ചു ഇത് മനസ്സിലാക്കിയ പോലീസ് സംഘം എറണാകുളത്ത് വച്ച് യുവാവിനെ കണ്ടെത്തുകയായിരുന്നു സാമ്പത്തിക ബുദ്ധിമുട്ടുകൾ ആണ് നാട് വിടുവാനുള്ള കാരണമെന്നാണ് പ്രാധമിക നിഗമനം യുവാവിനെ പാമ്പാടിയിൽ എത്തിച്ചു പോലീസ്. തുടർനടപടികൾ സ്വീകരിച്ച് വരുന്നു
അന്യേഷണ
സംഘത്തിൽ S H O റിച്ചാർഡ് വർഗീസ് , S I ജോജൻ ,SCPO സുമിഷ് മാക്മില്ലൻ,SCPO നിഖിൽ ,SCPO ജിബിൻ ലോബോ ,C P O ശ്രീജിത്ത്
രാജ് എന്നിവർ ഉണ്ടായിരുന്നു