മുണ്ടക്കയം: തൊഴിലുറപ്പ് ജോലിക്കിടെ 7 തൊഴിലാളികൾക്ക് മിന്നലേറ്റു. മുണ്ടക്കയം ടൗണിനു സമീപം കിച്ചൻ പാറയിലാണ് സംഭവം.
32 തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. മിന്നലേറ്റ് 7 സ്ത്രീകൾ നിലത്തു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.