മെഡിക്കൽ വീസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നും മുൻപും രാജ്യം വിടണമെന്ന നിർദേശമാണു നൽകിയിട്ടുള്ളത്. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരൻമാരെ അറിയിച്ചു. തമിഴ്നാട്ടിലുള്ള ഇരുനൂറോളം പാക്ക് പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. വിദ്യാർഥി വീസയിലും മെഡിക്കൽ വീസയിലും എത്തിയവർ ഉൾപ്പടെ മടങ്ങാനാണ് നിർദ്ദേശം.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ ഒറ്റപ്പെട്ടുപോയ 73 മലയാളികളെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് നോർക്ക അറിയിച്ചു. 6 സംഘങ്ങളിൽ ഉൾപ്പെട്ടവരാണിവർ. നേരത്തേ നോർക്കയുടെ ഹെൽപ്‌ലൈനിൽ ഇവർ റജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് ഇവരുമായുള്ള ബന്ധം നഷ്ടമായി.ഇതുവരെ 51 സംഘങ്ങളിലെ 560 ൽ അധികം മലയാളികളെ കണ്ടെത്തി കശ്മീരിനു പുറത്തെത്തിക്കാൻ കഴിഞ്ഞു.ടങ്ങി.