പാകിസ്താന് പിന്തുണയുമായി ചൈന.. പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കും…




പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈന. പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രിക്ക് ചൈനീസ് വിദേശകാര്യ മന്ത്രി ഉറപ്പുനൽകി.ഇരുവരും ഫോണിൽ സംസാരിച്ചു.പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപക്ഷവും സംയമനം പാലിക്കുകയും പിരിമുറുക്കങ്ങള്‍ ലഘൂകരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ചൈന പ്രതീക്ഷിക്കുന്നുവെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന സെന്‍ട്രല്‍ കമ്മിറ്റിയുടെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം കൂടിയായ വാങ് ടെലിഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞു.
Previous Post Next Post