ശോഭാ സുരേന്ദ്രന്‍റെ വീടിനു മുന്നിൽ പൊട്ടിയത് പടക്കം; മൂന്നു പേർ പിടിയിൽ


തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍റെ വീടിനു മുന്നിൽ പൊട്ടിത്തെറിച്ചത് പടക്കമെന്ന് പൊലീസ്. സംഭവത്തിൽ മൂന്നു പേർ പിടിയിലായി. നാട്ടുകാരായ മൂന്നു യുവാക്കളാണ് പിടിയിലായിരിക്കുന്നത്.

ഈസ്റ്ററിന് വാങ്ങിയ പടക്കം സ്വന്തം വീടിനു മുന്നിൽ വച്ച് പൊട്ടിച്ചെന്നായിരുന്നു യുവാക്കളുടെ മൊഴി.
Previous Post Next Post