കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം നിർത്തിവച്ചതോടെയാണ് നിയന്ത്രണം. 150 മെഗാവാട്ടിന്‍റെ കുറവാണ് ഉത്പാദനത്തിൽ ആകെ ഉണ്ടായിരിക്കുന്നത്.
കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമം തുടരുകയാണ്. വൈകീട്ട് 6 മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു