
വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇടുക്കി കാന്തല്ലൂർ സ്വദേശികളായ രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ (4) ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മറയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
പുതുതായി ഈ ഭാഗത്ത് കുടുംബം വീട് നിര്‍മിക്കുന്നുണ്ടായിരുന്നു. വീട് നിര്‍മാണത്തിന്‍റെ ഭാഗമായി വെള്ളമെടുക്കാൻ സമീപത്ത് വലിയ കുഴിയെടുത്തിരുന്നു. മൂന്നുപേരും വീട് നിര്‍മിക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു. അച്ഛനും അമ്മയും വീട്ടിലേക്ക് കയറി പോവുകയായിരുന്നു. ഇതിനിടയിൽ നാലു വയസുകാരൻ പുറത്ത് കളിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് കുട്ടിയെ കാണാതായപ്പോള്‍ അന്വേഷിച്ചപ്പോഴാണ് കുഴിയിൽ വീണത് കണ്ടത്. ഉടനെ കാന്തല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.