പോലീസ് ലഹരിവേട്ടയ്‌ക്കെത്തി; പിറ്റ്ബുൾ നായയെ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമം; എംഡിഎംഎയുമായി യുവാവ് പിടിയില്‍...




ചാരുംമൂട്: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പാലമേൽ കാവിൽ വീട്ടിൽ ശ്യാം (29) ആണ് അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നൂറനാട് പോലീസും ചേർന്നാണ് ചാരുംമൂട് ജംഗ്ഷന് സമീപത്തുനിന്ന്‌ ഇയാളെ 10 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ആദിക്കാട്ടുകുളങ്ങര ഭാഗത്ത് മയക്കുമരുന്നുവിൽപ്പന നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് മാസങ്ങളായി ഇയാളെ നീരീക്ഷിക്കുകയായിരുന്നു.

ഇയാൾ വീട്ടിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധനയ്‌ക്കെത്തുകയും. പിന്നാലെ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട പട്ടിയെ അഴിച്ചുവിടുകയും ആ സമയം ലഹരിവസ്തുകൾ മാറ്റുകയുമായിരുന്നു ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.

വീട്ടിൽക്കയറി നിരന്തരം ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് പൊലീസിനെതിരെ ഉന്നതാധികാര സ്ഥലങ്ങളിൽ ഇയാൾ പരാതി നൽകുമായിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് മയക്കുമരുന്ന്‌ വാങ്ങാൻ പോകുന്ന വിവരം രഹസ്യമായി അറിഞ്ഞതിനെത്തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.
Previous Post Next Post