വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി സംവിധായകന്‍ അറസ്റ്റില്‍


കേരളാ സര്‍വ്വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി സംവിധായകന്‍ അറസ്റ്റില്‍. കൊല്ലം പളളിക്കല്‍ സ്വദേശി അനസ് സൈനുദ്ദീനാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് നിരവധി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രേംരാജ്, എന്റെ സ്വന്തം പാറു എന്നീ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് അറസ്റ്റിലായ അനസ് സൈനുദ്ദീന്‍. അംലാദ് ജലീല്‍ സംവിധാനം ചെയ്ത കരിമ്പടം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.



Previous Post Next Post