കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് പറഞ്ഞിട്ടെന്ന് മുഖ്യ പ്രതി അലുവ അതുലിൻ്റെ മൊഴി. പങ്കജിന് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വർഷങ്ങളായി പങ്കജും സന്തോഷും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും കൈയ്യാങ്കളികളും എല്ലാം വിരോധത്തിന് കാരണമായി എന്നാണ് റിപ്പോർട്ട്.ഇതിനൊടുവിലാണ് സന്തോഷിനെ കൊലപ്പെടുത്താൻ പങ്കജ് തീരുമാനം എടുത്തതെന്നാണ് പ്രതികളുടെ മൊഴി.
പങ്കജിൻ്റെ ആവശ്യപ്രകാരമാണ് സന്തോഷിനെ അക്രമിച്ചതെന്നാണ് വയനകം സംഘത്തിലെ പ്രധാനിയായ അലുവ അതുൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തനിക്ക് സന്തോഷുമായി വ്യക്തി വിരോധം ഉണ്ടായിരുന്നില്ല. അനീറിനെ അക്രമിച്ചതും പങ്കജുമായുള്ള വിരോധം മൂലമാണെന്നും അലുവ അതുൽ മൊഴി നൽകിയിട്ടുണ്ട്.ഇന്നലെയാണ് വയനകം സംഘത്തിലെ പ്രധാനിയായ അലുവ അതുലിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.