കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയിൽ എഴുപതുകാരിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പൻപുരയിടത്തിൽ റോസമ്മ ജോസഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയോടെ വീടിന് സമീപത്തുള്ള പശുത്തോഴുത്തിൽ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. റോസമ്മയുടെ മകനും ഭാര്യയുമാണ് വീട്ടിലുള്ളത്. ഇവരാണ് മൃതദേഹം ആദ്യം കാണുന്നത്.
കഴുത്തിന് പുറമേ കയ്യുടെ ഞരമ്പും മുറിച്ച നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.