കൊച്ചി: കൊച്ചിയിൽ സ്കൂട്ടറിൽ നിന്ന് പാമ്പിനെ കണ്ടെത്തി. എറണാകുളം കലക്റ്ററേറ്റ് ജീവനക്കാരിയുടെ സ്കൂട്ടറിൽ നിന്നാണ് ബുധനാഴ്ച രാവിലെ പാമ്പിനെ കണ്ടെത്തിയത്. രാവിലെ ജോലി സ്ഥലത്തേക്ക് യുവതി പോകുന്നതിനിടെയാണ് വണ്ടിയുടെ മുൻഭാഗത്ത് അനക്കം അനുഭവപ്പെട്ടത്.
പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് യുവതി പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട പരിഭ്രാന്തയിൽ യുവതി വാഹനത്തിൽ നിന്നും മറിഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്കൂട്ടറിന്‍റെ മുൻ ഭാഗത്ത് നിന്ന് സ്ക്രൂ ഡ്രൈവർ കൊണ്ട് അഴിച്ചെടുത്താണ് പാമ്പിനെ പുറത്തെടുത്തത്.