അഞ്ചാമത്തെ പ്രസവവും വീട്ടിൽ.. സ്ത്രീക്ക് ദാരുണാന്ത്യം.. മൃതദേഹം ആരുമറിയാതെ അടക്കാൻ ശ്രമം....




ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു.അഞ്ചാമത്തെ പ്രസവത്തിനിടെയാണ് സ്ത്രീ മരിച്ചത്. പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് മരിച്ചത്.ആശുപത്രിയിൽ പോയി പ്രസവിച്ചതിന് ഇവരുടെ ഭർത്താവ് സിറാജ് എതിരായിരുന്നു. ആലപ്പുഴയാണ് സിറാജിൻ്റെ സ്വദേശം. കുറച്ചു കാലമായി മലപ്പുറം ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുകയാണ് ഇവർ.

അസ്മയുടെ അഞ്ചാമത്തെ പ്രസവമാണിത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അതിനു പിന്നാലെ ആരെയും വിവരമറിയിക്കാതെ അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്കരിക്കാനായിരുന്നു സിറാജിൻ്റെ ശ്രമം. എന്നാൽ അസ്മയുടെ വീട്ടുകാരും നാട്ടുകാരും അത് തടഞ്ഞു. തുടർന്ന് സംഭവത്തിൽ ഇടപെട്ട പൊലീസ് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെയാണ് അസ്മയുടെ മൃതദേഹം ഭർത്താവ് പെരുമ്പാവൂരിലെ വീട്ടിലേക്ക് മാറ്റിയത്. അന്വേഷണം നടക്കണമെന്ന് പൊലീസ് പറഞ്ഞു.



Previous Post Next Post