നിരോധിത ലഹരി വസ്തുക്കൾ സ്കൂട്ടറിൽ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ





കാസർഗോഡ്: നിരോധിത ലഹരി വസ്തുക്കൾ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കാസർഗോഡ് മുളിയാർ സ്വദേശി മൊയ്ദീൻ കുഞ്ഞാണ് (45) പിടിയിലായത്.

ലഹരി വസ്തുക്കൾ പ്ലാസ്റ്റിക് ചാക്കുകളിലാക്കി മംഗലാപുരത്ത് നിന്നും ചെർക്കളയിലേക്ക് സ്കൂട്ടറിൽ കടത്തുന്നതിനിടെ‍യാണ് ഇയാളെ വിദ‍്യാനഗർ പൊലീസ് പിടികൂടിയത്. ചാക്കിൽ നിറച്ച നിലയിലും വാഹനത്തിന്‍റെ സീറ്റിനടിയിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു.

മംഗലാപുരം ചെർക്കുള റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ സംശയം തോന്നിയതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് തടഞ്ഞത്. പിന്നാലെ പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.
Previous Post Next Post