തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോർഡിനേറ്റർ പദവി വഹിക്കുന്ന അന്‍വര്‍, പാര്‍ട്ടി വിട്ട് പുറത്തുവന്നാല്‍ മുന്നണിയുമായി സഹകരിപ്പിക്കാം എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദേശം. പുതിയ പാര്‍ട്ടി രൂപീകരിച്ചാലും മുന്നണിക്ക് പുറത്തുനിന്ന് സഹകരിപ്പിക്കാം എന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ പത്തിന് പ്രതിപക്ഷ നേതാവിന്‍റെ വസതിയിലാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമൊത്തുള്ള കൂടിക്കാഴ്ച.