പെൺ സുഹൃത്തിനെ പെട്ടിയിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം

ഹരിയാന : വളരെയധികം ആശ്ചര്യം ഉണർത്തുകയും ഞെട്ടിക്കുകയും ചെയ്യുന്ന ഒരു വാർത്തയാണ് ഹരിയാനയിൽ നിന്നും പുറത്തു വരുന്നത്. പെൺ സുഹൃത്തിനെ ആക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമിച്ചു എന്നതാണ് ഈ വാർത്ത. ഹരിയാനയിലെ ഓ പി ജിണ്ടാൽ സർവ്വകലാശാലയിലാണ് ഈ ഒരു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 

യുവാവാണ് പെൺകുട്ടിയെ ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമിച്ചത് സെക്യൂരിറ്റി കാണുകയും തുടർന്ന് പരിശോധന നടത്തിയപ്പോൾ പിടിക്കപ്പെടുകയും ആണ് ചെയ്തത് ഹോസ്റ്റലിനകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സംശയം തോന്നി പരിശോധന നടത്തുന്നത് ഇതിനെ ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സെക്യൂരിറ്റി ജീവനക്കാർ വലിയൊരു കേസ് തുറക്കുന്നതും അതിൽ നിന്നും പെൺകുട്ടി പുറത്ത് വരുന്നതുമായ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.


Previous Post Next Post