പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാൻ സൈന്യത്തിന് നിർദേശം



ഭീകരരെ പരമാവധി ജീവനോടെ പിടിക്കാനാണ് സൈന്യത്തിനും പോലീസിനും നൽകിയ നിർദേശം. അനന്തനാഗിലെ വനമേഖലയിൽ ഇതേ തുടർന്ന് ജാഗ്രതയോടെയാണ് സൈന്യം തെരച്ചിൽ നടത്തുന്നത്.

ഭീകരരെ ജീവനോടെ പിടികൂടിയാൽ മാത്രമേ ഇവർ പാക്കിസ്ഥാനിൽ നിന്നെത്തിയവരാണെന്ന് ഇന്ത്യക്ക് ലോകത്തിന് മുന്നിൽ സ്ഥാപിക്കാൻ കഴിയൂ. മുംബൈ ആക്രമണത്തിൽ അജ്മൽ കസബ് പിടിയിലായതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായിരുന്നു. ഇത് മുൻനിർത്തിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം.
അതേസമയം ഇന്ത്യ 36 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാനെ ആക്രമിച്ചേക്കുമെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് പാക് ഭരണകൂടം ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാക്കിസ്ഥാൻ പറഞ്ഞിട്ടുണ്ട്.
Previous Post Next Post