പാമ്പാടി വെള്ളൂരിൽ നിന്നും കഞ്ചാവ് പിടികൂടി


പാമ്പാടി : പാമ്പാടി വെള്ളൂരിൽ നിന്നും കഞ്ചാവ് പിടികൂടി 
അസം സ്വദേശിയായ മാമിനുൽ ഹക്ക്(27 ) ആണ് പിടിയിലായത് വെള്ളൂർ ടെക്നിക്കൽ സ്ക്കൂളിന് സമീപം ഉള്ള റബ്ബർ തോട്ടത്തിൽ   നിന്നാണ് പ്രതി പിടിയിലായത് അന്യസംസ്ഥാ തൊഴിലാളികൾക്കും മറ്റും വിൽപ്പനക്ക് എത്തിച്ചതായിരുന്നു പിടികൂടിയ കഞ്ചാവ്‌ 
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള ( ഡാൻസാഫ്) 
 അന്വേഷണത്തിലാണ് പ്രതി പിടിയിലായത് ഇയാളിൽ നിന്നും 100 ഗ്രാം കഞ്ചാവ് പാമ്പാടി പോലീസ് കണ്ടെത്തി 
പാമ്പാടിയിൽ കഞ്ചാവിൻ്റെ ഉപയോഗം വർദ്ധിക്കുന്നതിൻ്റെ ഭാഗമായി പാമ്പാടി S H O റിച്ചാർഡ് വർഗീസ് കർശന പരിശോധനകൾക്ക് നിർദ്ധേശം നൽകിയിട്ടുണ്ട്   

.പാമ്പാടി സ്റ്റേഷൻ S.I സന്തോഷ്ഏബ്രഹാം ,S .I ജോജൻ ,S C P O സന്തോഷ് ,C P O ശ്രീജിത്ത് രാജ് ,C P O രഞ്ജിത്ത് മാണി  എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

കഞ്ചാവ് കച്ചവടത്തെ പറ്റിയും രഹസ്യ ഉപയോഗത്തെക്കുറിച്ചും  അറിയിക്കാൻ യോദ്ധാവ് എന്ന സൈറ്റിലോ പാമ്പാടി പോലീസിലോ വിവരം അറിയിക്കാം വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ പോലീസ്  രഹസ്യമായി സൂക്ഷിക്കും പാമ്പാടി പോലീസിൻ്റെ ചുവടെ ഉള്ള നമ്പരിൽ വിവരം ധരിപ്പിക്കാം  ( 04812505322 )



Previous Post Next Post