ട്രെയിനിനു നേരെ കല്ലേറ്; ഗുരുതരമായി പരുക്കേറ്റ നാലുവയസുകാരിക്ക് ദാരുണാന്ത്യം

പൂനെ: ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ പരുക്കേറ്റ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. വിജയപുര-റായ്ച്ചൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. ആരോഹി അജിത് കാംഗ്രെ എന്ന നാലു വയസുകാരിയാണ് മരിച്ചത്. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയിലെ സോണാപൂരിലാണ് സംഭവം. കുടുംബത്തോടൊപ്പം ഹൊസ്നാനിലെ തന്‍റെ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഹോട്ഗി ഗ്രാമത്തിനു സമീപം വച്ചായിരുന്നു ആക്രമണം. ജനലരികിലിരുന്ന ആരോഹിയുടെ തലയിലാണ് കല്ല് കൊണ്ടത്. ഗുരുതരമായി പരുക്കേറ്റു. സോളാപൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Previous Post Next Post