പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലും ജോബ് സ്‌റ്റേഷന്‍ തുടങ്ങി


പള്ളിക്കത്തോട് - സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളഡ്ജ് ഇക്കോണമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായ ജോബ്‌സ്‌റ്റേഷന്  പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലും തുടക്കം. പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ബെറ്റിറോയി മണിയങ്ങാട്ട് നിര്‍വ്വഹിച്ചു.ബ്ലോക്ക് വൈസ്പ്രസിഡന്റ് പ്രൊഫസര്‍ എം കെ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രേമ ബിജു സ്വാഗതവും,ചാര്‍ജ്ജ് ഓഫീസര്‍ ജയകുമാര്‍ പി ആര്‍ നന്ദിയും പറഞ്ഞു.ബ്ലോക്ക് സെക്രട്ടറി ജോമോന്‍ മാത്യു, കിലാ ജില്ലാ ഫെസിലിറ്റേറ്റര്‍ ബിന്ദു അജി,വി റ്റി കുര്യന്‍,പി ജെ കുര്യന്‍,ആര്‍ ജി എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍ സിന്ധൂര സന്തോഷ്, രേണു അരവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് വളരെ എളുപ്പത്തില്‍ തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം നല്‍കുകയാണ് ജോബ് സ്‌റ്റേഷനിലൂടെ ലക്ഷ്യമിടുന്നത്.പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന എട്ട് പഞ്ചായത്തുകളിലെ 126  വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലോക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനവും നടന്നു.എല്ലാ പഞ്ചായത്തുകളിലും ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കും.
Previous Post Next Post