ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം...തലയിലും കൈയിലും വെട്ടേറ്റ പാടുകൾ !



മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ്. മംഗലാപുരം മുൽക്കി സ്വദേശി മുഹമ്മദ് ഷെരീഫാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. ഷെരീഫിൻ്റെ തലയിലും കൈയിലും വെട്ടേറ്റ പാടുകളുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലം ചീട്ടുകളി സംഘത്തിൻ്റെ കേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യും


Previous Post Next Post