കൊട്ടാരക്കരയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു



കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ചാണ് അപകടം നടന്നത്. കാർ ഓടിച്ച ടെനി ജോപ്പൻ പൊലീസ്  കസ്റ്റഡിയിലാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സൺ സ്റ്റാഫ് അംഗമായിരുന്നു ടെനി ജോപ്പൻ. ഇദ്ദേഹം ഓടിച്ച കാർ ഷൈൻ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ട ശേഷം സമീപത്തെ വീട്ടിലേക്കും ഇടിച്ചു കയറി. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് ടെനി ജോപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപകടത്തിൻ്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച യുവാവിൻ്റെ മൃതദേഹം പൊലീസിൻ്റെ നിയമ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Previous Post Next Post