മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തൃശൂർ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ചാലക്കുടി ഹൈവേ പൊലീസ് ഡ്രൈവർ പി.പി. അനുരാജിന് സസ്പെൻഷൻ. ഞായറാഴ്ച രാത്രി 8.15 ഓടെയാണ് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള - അന്നമനട റോഡിൽ മേലഡൂർ സ്കൂൾ ജംഗ്ഷനിൽ വച്ച് ഇയാൾ അപകടമുണ്ടാക്കിയത്.

തിങ്കളാഴ്ച മുതലാണ് സസ്പെൻഷന് പ്രാബല്യമെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ IPS പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
Previous Post Next Post