പോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായതായി പരാതി





കോഴിക്കോട്: കോഴിക്കോട് പോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായതായി പരാതി. 17 കാരിയായ പെൺകുട്ടിയേയും കുഞ്ഞിനേയും ഞായറാഴ്ച പുലർച്ചെയാണ് കോട്ടയത്തു നിന്നും വെള്ളിമാടുകുന്ന് ശക്തി സദനത്തിൽ എത്തിച്ചത്. തുടർന്ന് ഞായറാഴ്ച രാത്രി 9.30 നു ശേഷം ഇവരെ കാണാതായതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആദ്യം കുന്നമംഗലം പൊലീസാണ് പെൺകുട്ടിയെയും കുഞ്ഞിനെയും സഖി കേന്ദ്രത്തിൽ എത്തിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് കോട്ടയത്ത് ചികിത്സയിൽ കഴിയുന്നതിനാൽ ഇവരെ കോട്ടയം സഖിയിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് 5 ദിവസങ്ങൾക്ക് ശേഷമാണ് സിഡബ്ല്യുസിസി ചെയർമാന്‍റെ നേതൃത്വത്തിൽ അതിജീവിതയേയും കുഞ്ഞിനേയും കോഴിക്കേട്ടെക്ക് എത്തിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post