ഷാർജ തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി




ഷാർജ: അൽ നഹ്ദ പാർക്കിനു സമീപത്തെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയാണ്. തീപിടിത്തത്തിൽ നിന്ന് രക്ഷപെടാൻ കെട്ടിടത്തിൽ നിന്നു താഴേക്കു ചാടിയവരാണ് മരിച്ച മറ്റ് നാലുപേർ. ഇവർ ആഫ്രിക്കൻ സ്വദേശികളാണ്.

പരിക്കേറ്റവർ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ 11.31നാണ് തീപിടുത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ ഷാർജ സിവിൽ ഡിഫൻസ്​ തീ പൂർണമായി നിയന്ത്രവിധേയമാക്കി.

ആംബുലൻസ്​, ​പൊലീസ്​ സംഘങ്ങളും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. കെട്ടിടത്തിന്‍റെ ഏറ്റവും മുകളി​ലത്തെ നിലയിലാണ്​ ആദ്യം തീപിടുത്തമുണ്ടായത്.
Previous Post Next Post