കോട്ടയം: തിരുവാതുക്കലിൽ വീടിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ദ്രപ്രസ്ഥം ഉടമയെയും ഭാര്യയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാതുക്കൽ എരുത്തിക്കൽ അമ്പലത്തിന് എതിർവശത്തുള്ള വീട്ടിലാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ വീട് തുറക്കുന്നതിനായി എത്തിയ ജോലിക്കാരിയാണ് രണ്ടു പേരെയും വീടിനുള്ളിൽ
മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതോടെ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസാണ് സ്ഥലത്ത് എത്തിയത്.
ഉടമകളെ വെട്ടിക്കൊന്നതെന്ന് സൂചന; മൃതദേഹങ്ങൾക്ക് സമീപം കോടാലി കണ്ടെത്തി