ഇന്നലെ രാത്രി ഡാൻസാഫ് സംഘം എറണാകുളം നോർത്തിലെ ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഷൈൻ ഇറങ്ങി ഓടിയത്.
ഹോട്ടലിൽ നിന്നും ഷൈൻ ഇറങ്ങി ഓടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഹോട്ടലിൻ്റെ മൂന്നാം നിലയിൽ നിന്ന് ഷൈൻ ഇറങ്ങി ഓടി.
ഇന്നലെ രാത്രി 10.58ഓടുകൂടിയാണ് ഡാൻസാഫിൻ്റെ കൊച്ചി യുണീറ്റ് പരിശോധനക്കെത്തിയത്. അഞ്ചിലധികം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.
മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ ജനൽവഴി താഴേക്കിറങ്ങി റിസപ്ഷൻ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. ഹോട്ടലിൽ ലഹരി ഉപയോഗമുണ്ടെന്ന വിവരത്തിൽ ഡാൻസാഫ് പരിശോധനക്കെത്തിയത്. കൊച്ചി നാർക്കോട്ടിക്സ് എസ്പിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.