തിരുവല്ലം പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ടയറുകള്‍ ഊരിപോയി. ജീപ്പിന്റെ മുന്‍ഭാഗത്തെ നട്ടുകള്‍ ഇളകിയതാണ് ടയര്‍ ഊരിപോകാന്‍ കാരണമായത്. ജീപ്പിലുണ്ടായിരുന്ന എസ്‌ഐ വിനോദ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കുത്തനെയുള്ള റോഡുവഴി ജഡ്ജികുന്നിലേക്ക് പോകവേയാണ് ജീപ്പിന്റെ ടയര്‍ ഊരിപ്പോയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വലിയ അപകടമാണ്.