കശ്മീരിൽ സൈന‍്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ



ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. കുൽഗാം ജില്ലയിലെ ടാങ്മാർഗിൽ ഭീകരരുടെ സാന്നിധ‍്യം ഉണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സൈന‍്യം തെരച്ചിൽ നടത്തിയത്. ഇവിടെ ഒളിച്ചു നിൽകുകയായിരുന്ന ഭീകരർ സൈന‍്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.

പിന്നാലെ സൈന‍്യം തിരിച്ചടിച്ചു. തുടർന്ന് ടിആർഎഫ് കമാൻഡറെ സൈന‍്യം വളഞ്ഞെതായും റിപ്പോർട്ടുകളുണ്ട്. സൈന‍്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് കുൽഗാമിൽ ഭീകരരെ നേരിടുന്നത്. നേരത്തെ ബാരാമുള്ളയിൽ വച്ച് രണ്ടു ഭീകരരെ സൈന‍്യം വധിച്ചിരുന്നു.

പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായതിനെ തുടർന്ന് സൈന‍്യം തെരച്ചിൽ വ‍്യാപിപ്പിച്ചിരുന്നു. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആർഎഫ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണവുമായി പാക് ചാര സംഘടനയായ ടിആർഎഫ് രംഗത്തെത്തിയിരിക്കുന്നത്.
Previous Post Next Post