കോട്ടയം : കോട്ടയം നഗരത്തിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും മരണം കൊലപാതകം.
കോട്ടയം തിരുവാതുക്കൽ എരുത്തിക്കൽ ക്ഷേത്രത്തിന് സമീപുള്ള വീടിനുള്ളിലാണ് വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്.
രണ്ടു പേരും രണ്ട് മുറികളിലായി കൊല്ലപ്പെട്ടു കിടക്കുകയാണ്. കല്ലിനിടിച്ച് തല തകർന്ന നിലയിലാണ്. ആളെ തിരിച്ചറിയാനാവാത്തവിധം മുഖം വികൃതമാകപ്പെട്ടു.
കൊല്ലാനുപയോഗിച്ചതെന്നു കരുതുന്ന കല്ലുകൾ കണ്ടെത്തി.
ഒരു കോടാലിയും വീടിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്
പ്രതികളിലേക്ക് എത്തുന്നതിനുള്ള ശാസ്ത്രീയ അന്വേഷണം നടത്തിവരികയാണ് പോലീസ്. വൈകാതെ പ്രതികൾ വലയിലാകും. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നു. അതുപോലെ സിസി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നു.
ഉന്നത പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ജോലി ചെയ്തുവരുകയാണ് വിജയകുമാർ.