മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം; ശക്തികുളങ്ങര സ്വദേശി പോലീസ് പിടിയിൽ



കൊല്ലത്ത് മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം. ശക്തികുളങ്ങര സ്വദേശി യേശുദാസൻ (54) അറസ്റ്റിലായി. പ്രതി പുലർച്ചെ യുവതിയുടെ വീട്ടിൽ കയറി  അതിക്രമ നടത്തുകയായിരുന്നു. മാനസിക വൈകല്യമുള്ള യുവതി മാതാപിതാക്കൾക്ക് ഒപ്പമാണ് താമസിക്കുന്നത്. അമ്മ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടി. പൊലീസിന് കൈമാറി.   പ്രതിക്കെതിരെ നേരത്തെയും കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post