പൂരത്തിനൊരുങ്ങി തൃശൂർ..കുടമാറ്റം കാണാൻ വിഐപി ഗ്യാലറികളിൽ വിദേശികൾക്ക് മാത്രം പ്രവേശനം...



തൃശൂർ പൂരത്തിനായി മുന്നൊരുക്കങ്ങൾ ശക്തം. ഇതിൻ്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ബോർഡ് പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു. പൂരം നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡൻ്റ് അറിയിച്ചു. കഴിഞ്ഞ പ്രാവശ്യം ചില അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിൽ പൂരവുമായി ബന്ധപ്പെട്ട ഒരു ആശങ്കയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇത്തവണത്തെ പൂരം നടത്തിപ്പിൻ്റെ പൂർണ ചുമതല ജില്ലാ ഭരണകൂടത്തിനാണ്. ഡിജിപി ഉൾപ്പെടുന്നവർ നേരിട്ടെത്തി സുരക്ഷയും പൊതുജനങ്ങൾക്കും സൗകര്യമൊരുക്കും. കേന്ദ്ര ഏജൻസികളുടെ സഹായവും സഹകരണവും ഉണ്ടാകുമെന്നാണ് സൂചന.


കുടമാറ്റം കാണാൻ ഒരുക്കുന്ന വിഐപി ഗ്യാലറികളിൽ വിദേശികൾക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക. ജനപ്രതിനിധികൾ ഉൾപ്പെടുന്ന വിഐപികളെ ഇവിടെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് പൂരം അവലോകനയോഗം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി നിലവിലുള്ളതിൻ്റെ ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ജനപ്രതിനിധികൾ ഉൾപ്പെടുന്ന വിഐപികൾക്ക് കുടമാറ്റം-വെടിക്കെട്ട് സൗകര്യം ഒരുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കുടമാറ്റവും വെടിക്കെട്ടും ആസ്വദിക്കാൻ കഴിയുന്ന സൗകര്യമുള്ള സ്വരാജിലെ വലിയ കെട്ടിടങ്ങളിൽ അവർക്ക് പരിമിത സൗകര്യം ഒരുക്കിയിരിക്കുന്നു. ഈ ജില്ലാഭരണകൂടം സ്വരാജിലെ വലിയ കെട്ടിടങ്ങളുടെ ഉടമകളുമായി സംസാരിച്ച് ധാരണയിലെത്തുമെന്നാണ് വിവരം
Previous Post Next Post