ദുബായ് ഷാർജ അൽ നഹ്ദയിൽ താമസ കെട്ടിടത്തിൽ തീപ്പിടിത്തത്തെത്തുടർന്നു അഞ്ച് പേർ മരിച്ചതായി ഷാർജ സിവിൽ ഡിഫൻസ്


നിരവധി പേർക്ക് പരുക്കേറ്റു. തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് മരിച്ച നാല് ആഫ്രിക്കൻ വംശജരും സംഭവത്തിന്റെ ആഘാതത്തിൽ ഹൃദയാഘാതമുണ്ടായ പാകിസ്ഥാനിയുമാണ് മരണപ്പെട്ടത്.

അടിയന്തര സംഘങ്ങളുടെ വേഗത്തിലുള്ള പ്രതികരണം ഉണ്ടായിരുന്നിട്ടും അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ച കയറുകളും സ്കാഫോൾഡിംഗും ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാല് പേർ വീണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
Previous Post Next Post