കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച മലയാളി എൻ. രാമചന്ദ്രന്‍റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
അമെരിക്കയിലുള്ള സഹോദരൻ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം. മൃതദേഹം മുംബൈ വഴിയാണ് കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശികളുടെയും മൃതദേഹം ഡോംബിവലിയിൽ എത്തിച്ചിട്ടുണ്ട്.