കുവൈത്തിൽ മലയാളി പ്ലസ് ടു വിദ്യാർഥിനി അന്തരിച്ചു;...


കുവൈത്ത് സിറ്റി കുവൈത്തിൽ മലയാളി പ്ലസ് ടു വിദ്യാർഥിനി അന്തരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ഷാരോൺ ജിജി സാമുവേൽ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വിളിച്ചു ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക വിവരം.

പത്തനംതിട്ട മേക്കൊഴൂർ മോഡിയിൽ ജിജി സാമുവേലിന്റെയും ആശയുടെയും മകളാണ് ഷാരോൺ. ഷാരോൺ ജനിച്ചതും പഠിച്ചതും കുവൈത്തിലാണ്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് ജിജി. മാതാവ് ആശ (ഫിസിയോതെറാപ്പിസ്‌റ്റ്-എംഒഎച്ച്). സഹോദരി ആഷ്ലി (എംബിബിഎസ് വിദ്യാർഥിനി-ഫിലിപ്പീൻസ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.
Previous Post Next Post