നെറ്റിയിലെ മുറിവിനൊപ്പം ഉറുമ്പുകളെയും തുന്നിച്ചേര്‍ത്തു; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി റാന്നി സ്വദേശി



നെറ്റിയിലെ മുറിവിനൊപ്പം ഉറുമ്പുകളെയും തുന്നിച്ചേര്‍ത്ത റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി റാന്നി സ്വദേശി സുനില്‍ എബ്രഹാം. സുനിലിന്റെ നെറ്റിയിലുണ്ടായ മുറിവിനൊപ്പമാണ് രണ്ട് ഉറുമ്പുകളെയും ചേർത്ത് തുന്നിച്ചേര്‍ത്തത്. നെറ്റിയിലെ മുറിവില്‍ കുത്തിവലിക്കുന്ന വേദനയെ തുടർന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മുറിവിന്റെ ഉള്ളില്‍ രണ്ട് ഉറുമ്പുകള്‍ ഉള്ളതായി കണ്ടെത്തിയത്. 

രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലചുറ്റി വീണപ്പോഴാണ് സുനില്‍ എബ്രഹാമിന്റെ നെറ്റിയില്‍ മുറിവുണ്ടായത്. തുടർന്ന് ഉടൻ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സ തേടി. അവിടെവെച്ച് മുറിവ് തുന്നിക്കെട്ടുകയും ചെയ്തു. എന്നാൽ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സി.ടി. സ്‌കാന്‍ ഉടക്കാൻ നിർദ്ദേശിച്ചതിനെ തുടർന്ന് എടുത്ത സി.ടി. സ്‌കാനിലാണ് മുറിവിന്റെ ഉള്ളില്‍ രണ്ട് ഉറുമ്പുകളെ കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയില്‍ തുന്നല്‍ അഴിച്ച് ഉറുമ്പുകളെ നീക്കംചെയ്‌ത് ഇവിടെവെച്ച് തന്നെ വീണ്ടും തുന്നിക്കെട്ടുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെ ചികിത്സാരേഖയിലും ഇത് പരാമർശിക്കുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള പരാതി ലഭിച്ചിട്ടില്ലെന്നാണ് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Previous Post Next Post