ആനകൊട്ടിലിൽ കോൺക്രീറ്റ് തൂൺ വീണ് കുട്ടി മരിച്ച സംഭവം; ജീവനക്കാർക്ക് സസ്പെന്‍ഷന്‍



പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് നാല് വയസുകാരൻ മരിച്ച സംഭവത്തിൽ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെഷൻ പൊലീസ് ഓഫീസർ ആര്‍ അനില്‍കുമാറിനെയാണ് സസ്പെൻ്റ് ചെയ്തത്. സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയും സസ്പെൻ്റ് ചെയ്തു. ദക്ഷിണ മേഖലാ സിസിഎഫ് ആര്‍ കമലാഹറാണ് നടപടി എടുത്തത്.

ഡിഎഫ്ഓ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റാനും നിർദ്ദശമുണ്ട്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ന്റെ നിര്‍ദേശം പ്രകാരം ആണ്‌ നടപടി എടുത്തിരിക്കുന്നത്.

Previous Post Next Post